Followers

Friday, August 7, 2020

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ട് പേര്‍ മരിച്ചു. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലാണുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു.

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച ഷറഫുദ്ദീന്‍, രാജീവന്‍ എന്നിവരാണ് മരിച്ചത്. ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയും മരിച്ചു. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഡി വി സാഠേ മരിച്ചു. ഫസ്റ്റ് ഓഫീസര്‍ അഖിലേഷിന് ഗുരുതര പരിക്കേറ്റു.

എട്ടുമണിയോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

പാലക്കാട് ജില്ലയിൽ ലഭിച്ചത് 103.71 മില്ലിമീറ്റർ മഴ

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ  ഓഗസ്റ്റ് ആറ് രാവിലെ എട്ട്  മുതൽ ഇന്ന് (ഓഗസ്റ്റ് ഏഴ്) രാവിലെ എട്ട് വരെ ലഭിച്ചത് 103.71 മില്ലിമീറ്റർ മഴ. ജില്ലയിലെ ആറു  താലൂക്കുകളിലായി ലഭിച്ച  ശരാശരി മഴയാണിത്. 


 മണ്ണാർക്കാട് താലൂക്കിൽ 108.6 മില്ലിമീറ്റർ, പട്ടാമ്പിയിൽ 82.65,   ആലത്തൂരിൽ 119,  ഒറ്റപ്പാലം 120.8, ചിറ്റൂർ 63,  പാലക്കാട് 128.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

Thursday, August 6, 2020

പാലക്കാട്ട് കനത്ത മഴ; വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു#palakkad #heavy_rain

പാലക്കാട്ട് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പൂക്കുപടി കൂടമംഗലത്ത് അൽഹുദാ സ്‌കൂളിന് അടുത്താണ് സംഭവം. മച്ചിങ്ങാത്തൊടി മൊയ്തീൻ ആണ് മരിച്ചത്. 70 വയസായിരുന്നു.

മൺചുമരുള്ള വീടാണ് ഇടിഞ്ഞ് വീണത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മാറ്റി. അപകടത്തിൽ മറ്റ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

പാലക്കാട്ട് കഴിഞ്ഞ ദിവസം ഷോക്കേറ്റ് സ്ത്രീ മരിച്ചിരുന്നു. അട്ടപ്പാടിയിലും കനത്ത മഴയാണ് തുടരുന്നത്. അട്ടപ്പാടിയിൽ മിക്കഇടങ്ങളിലും വൈദ്യുതി നിലച്ച അവസ്ഥയാണ്. ഉരുൾപൊട്ടൽ ഭീഷണിയും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.

ഇന്ന് പാലക്കാട് ഓറഞ്ച് അലർട്ട്

ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ പതിനാല് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. വടക്കൻ കേരളത്തിൽ പല നദികളുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുന്നു.അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tuesday, July 14, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 14)26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ്  രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഇന്ന് 49 പേർക്ക് രോഗമുക്തിയുള്ളതായി  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

സൗദി-3
പുതുശ്ശേരി സ്വദേശി (39 പുരുഷൻ)

ഓങ്ങല്ലൂർ  സ്വദേശിയായ ഗർഭിണി (24)

അലനല്ലൂർ സ്വദേശി (51 പുരുഷൻ)

യുഎഇ-18
കുമരംപുത്തൂർ സ്വദേശികളായ രണ്ടുപേർ (44, 27 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശികളായ ഏഴുപേർ (25,31 സ്ത്രീ, 31,33,37,29,22 പുരുഷൻ). ഇതിൽ 31 വയസ്സുകാരി ഗർഭിണിയാണ്.

കൊപ്പം സ്വദേശി (36 സ്ത്രീ)

നെല്ലായ സ്വദേശി (51 പുരുഷൻ)

തെങ്കര സ്വദേശി (27 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (22 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (46 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (30 പുരുഷൻ)

വിളയൂർ സ്വദേശി (42 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (28 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (27 പുരുഷൻ)

കർണാടക-2
കാരാക്കുറുശ്ശി സ്വദേശി (49 പുരുഷൻ)

ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി (23 പുരുഷൻ)

ഒമാൻ-1
കുമരംപുത്തൂർ സ്വദേശി (46 പുരുഷൻ)

കുവൈത്ത്-1
തിരുവേഗപ്പുറ സ്വദേശി (42 പുരുഷൻ)

സമ്പർക്കം-1
കോട്ടോപ്പാടം സ്വദേശി(53 പുരുഷൻ). ഇദ്ദേഹം മണ്ണുത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന കോവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആളാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

കൂടാതെ ജാർഖണ്ഡിൽ നിന്നും വന്ന് എലപ്പുള്ളി ലേബർ ക്യാമ്പിൽ കഴിയവേ  ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ  ഉൾപ്പെട്ട ആറ് അതിഥി തൊഴിലാളികൾ ഉൾപ്പെടെ 14 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഏഴുപേരുടെ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി ഏഴുപേരുടെ പരിശോധനാഫലം വരാനുണ്ട്. 

വെസ്റ്റ് ബംഗാളിൽ നിന്നും വന്ന പെരുമാട്ടി ക്യാമ്പിൽ ഉള്ള അതിഥി തൊഴിലാളികളുടെയും ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഉൾപ്പെടെ 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി എട്ടുപേരുടെ പരിശോധനാഫലം വരാനുണ്ട്.ഇവരുടെ ക്യാമ്പിൽ ഉള്ള 17 പേർക്ക്  ജൂലൈ എട്ടിനും ഒമ്പതിനും ആയി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഒറീസയിൽ നിന്ന് ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികളിൽ പത്ത് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നുപേരുടെ പോസിറ്റീവ് ആണെന്ന് ജൂലൈ ഒമ്പതിന് സ്ഥിരീകരിച്ചിരുന്നു.

Sunday, July 12, 2020

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 12) മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ്  രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന്  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കൂടാതെ ഇന്ന് 16 പേർക്ക് രോഗമുക്തിയുള്ളതായി  അധികൃതർ അറിയിച്ചിട്ടുണ്ട്..

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

കുവൈത്ത്-6
ആലത്തൂർ സ്വദേശി (46 പുരുഷൻ)

 മണ്ണൂർ സ്വദേശി (51,34 പുരുഷൻ) 

കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (46 പുരുഷൻ)

വണ്ടാഴി സ്വദേശി (53 പുരുഷൻ)

യുഎഇ-24
കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ)

നെല്ലായ സ്വദേശി (30,22 പുരുഷൻ, 32 സ്ത്രീ)

വല്ലപ്പുഴ സ്വദേശി (32,50 പുരുഷൻ)

അയിലൂർ സ്വദേശി (11 ആൺകുട്ടി)

ഷോളയൂർ സ്വദേശി (26 പുരുഷൻ)

പെരുമാട്ടി സ്വദേശി (54 പുരുഷൻ)

ഗോവിന്ദാപുരം സ്വദേശി (35 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (28,31 പുരുഷൻ)

അലനല്ലൂർ സ്വദേശി (23 പുരുഷൻ)

കടമ്പഴിപ്പുറം കോട്ടപ്പുറം സ്വദേശി (26 പുരുഷൻ)

മണ്ണാർക്കാട് ആര്യം കോട് സ്വദേശി (28 പുരുഷൻ)

മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി (55 പുരുഷൻ)

മുടപ്പല്ലൂർ സ്വദേശി (34 പുരുഷൻ)

നെല്ലായ സ്വദേശി (62 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി (33 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന 
പുതുനഗരം സ്വദേശി (56 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന അലനല്ലൂർ സ്വദേശി (23 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന മണ്ണാർക്കാട് സ്വദേശി (48 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി(29 പുരുഷൻ)

 
ഖത്തർ-4
അലനല്ലൂർ സ്വദേശി (27 പുരുഷൻ)

നെല്ലായ സ്വദേശി (34,58 പുരുഷൻ)

ആലത്തൂർ സ്വദേശി (27 പുരുഷൻ)

തമിഴ്നാട്-8
പല്ലശ്ശന സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ (2, ആൺകുട്ടി,60,44 സ്ത്രീകൾ,)

പെരുമാട്ടി സ്വദേശി (23 പുരുഷൻ)

ആനക്കര കുമ്പിടി സ്വദേശി (21 പുരുഷൻ)

ശ്രീകൃഷ്ണപുരം സ്വദേശി (57 പുരുഷൻ)

പല്ലശ്ശന സ്വദേശി (36 സ്ത്രീ)

നെന്മേനി സ്വദേശി (42 സ്ത്രീ)

മഹാരാഷ്ട്ര-4
അഗളി സ്വദേശികളായ ദമ്പതികൾ (30 പുരുഷൻ,27 സ്ത്രീ)

ഒറ്റപ്പാലം മാന്നന്നൂർ സ്വദേശി (51 പുരുഷൻ)

പുതുശ്ശേരി സ്വദേശി (8 ആൺകുട്ടി)

ജപ്പാൻ-1
വല്ലപ്പുഴ സ്വദേശി (30 പുരുഷൻ)

സൗദി-5
കരിമ്പുഴ സ്വദേശി (43 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശി (29 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ)

തത്തമംഗലം സ്വദേശി (42 പുരുഷൻ)

എലവഞ്ചേരി സ്വദേശി (25 പുരുഷൻ)

കർണാടക-3
കൊല്ലംകോട് സ്വദേശി (30 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (32 പുരുഷൻ)

നെന്മാറ സ്വദേശി (42 പുരുഷൻ)

യുകെ-1
കൊല്ലംകോട് സ്വദേശി (37 പുരുഷൻ)

ഒമാൻ-2
എലവഞ്ചേരി സ്വദേശി (50 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (37 പുരുഷൻ)

കൂടാതെ എലപ്പുള്ളി സ്വദേശിയായ ഗർഭിണിക്ക്(24) ഉറവിട മറിയാതെ രോഗം  സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Friday, July 10, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

.പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ 10) 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എട്ട്‌ പേർക്ക് രോഗമുക്തിയുള്ളതായും  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

യുഎഇ-13
അഗളി സ്വദേശി (48 പുരുഷൻ)

മങ്കര സ്വദേശികളായ രണ്ടുപേർ (59,23 പുരുഷൻ)

മേലെ പട്ടാമ്പി സ്വദേശി (35 പുരുഷൻ)

പിരായിരി സ്വദേശികളായ രണ്ടുപേർ (25,40 പുരുഷൻ)

അജ്മാനിൽ നിന്നും വന്ന പിരായിരി സ്വദേശി (56 പുരുഷൻ)

കൊപ്പം സ്വദേശികളായ മൂന്ന്പേർ(26,31,22 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന വിളയൂർ സ്വദേശി (35 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന പരുതൂർ സ്വദേശി (32 പുരുഷൻ)

ഖത്തർ-3
അഗളി സ്വദേശി (46 പുരുഷൻ)

മേലെ പട്ടാമ്പി സ്വദേശി (45 പുരുഷൻ)

കൊപ്പം സ്വദേശി (23 പുരുഷൻ)

കുവൈത്ത്-4
മുതുതല സ്വദേശി (27 പുരുഷൻ)

പരുതൂർ  സ്വദേശി (25 പുരുഷൻ)

കൊപ്പം സ്വദേശി (24 പുരുഷൻ)

വിളയൂർ സ്വദേശി (37 പുരുഷൻ)

കർണാടക-6
തച്ചമ്പാറ സ്വദേശി (32 പുരുഷൻ)

മങ്കര സ്വദേശി (43 പുരുഷൻ)

കോട്ടോപാടം സ്വദേശികളായ രണ്ടുപേർ (28 പുരുഷൻ, 35 സ്ത്രീ)

പട്ടാമ്പി ശങ്കരമംഗലം സ്വദേശി (45 പുരുഷൻ)

കാരാകുറിശി വാഴെമ്പുറം സ്വദേശി (29 പുരുഷൻ)

മഹാരാഷ്ട്ര-2
ചിറ്റൂർ സ്വദേശി (26 പുരുഷൻ)

പട്ടാമ്പി സ്വദേശി (27 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കോഴിക്കോട് ബേബി ...