Followers

Tuesday, July 14, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 14)26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ്  രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഇന്ന് 49 പേർക്ക് രോഗമുക്തിയുള്ളതായി  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

സൗദി-3
പുതുശ്ശേരി സ്വദേശി (39 പുരുഷൻ)

ഓങ്ങല്ലൂർ  സ്വദേശിയായ ഗർഭിണി (24)

അലനല്ലൂർ സ്വദേശി (51 പുരുഷൻ)

യുഎഇ-18
കുമരംപുത്തൂർ സ്വദേശികളായ രണ്ടുപേർ (44, 27 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശികളായ ഏഴുപേർ (25,31 സ്ത്രീ, 31,33,37,29,22 പുരുഷൻ). ഇതിൽ 31 വയസ്സുകാരി ഗർഭിണിയാണ്.

കൊപ്പം സ്വദേശി (36 സ്ത്രീ)

നെല്ലായ സ്വദേശി (51 പുരുഷൻ)

തെങ്കര സ്വദേശി (27 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (22 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (46 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (30 പുരുഷൻ)

വിളയൂർ സ്വദേശി (42 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (28 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (27 പുരുഷൻ)

കർണാടക-2
കാരാക്കുറുശ്ശി സ്വദേശി (49 പുരുഷൻ)

ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി (23 പുരുഷൻ)

ഒമാൻ-1
കുമരംപുത്തൂർ സ്വദേശി (46 പുരുഷൻ)

കുവൈത്ത്-1
തിരുവേഗപ്പുറ സ്വദേശി (42 പുരുഷൻ)

സമ്പർക്കം-1
കോട്ടോപ്പാടം സ്വദേശി(53 പുരുഷൻ). ഇദ്ദേഹം മണ്ണുത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന കോവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആളാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

കൂടാതെ ജാർഖണ്ഡിൽ നിന്നും വന്ന് എലപ്പുള്ളി ലേബർ ക്യാമ്പിൽ കഴിയവേ  ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ  ഉൾപ്പെട്ട ആറ് അതിഥി തൊഴിലാളികൾ ഉൾപ്പെടെ 14 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഏഴുപേരുടെ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി ഏഴുപേരുടെ പരിശോധനാഫലം വരാനുണ്ട്. 

വെസ്റ്റ് ബംഗാളിൽ നിന്നും വന്ന പെരുമാട്ടി ക്യാമ്പിൽ ഉള്ള അതിഥി തൊഴിലാളികളുടെയും ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഉൾപ്പെടെ 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി എട്ടുപേരുടെ പരിശോധനാഫലം വരാനുണ്ട്.ഇവരുടെ ക്യാമ്പിൽ ഉള്ള 17 പേർക്ക്  ജൂലൈ എട്ടിനും ഒമ്പതിനും ആയി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഒറീസയിൽ നിന്ന് ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികളിൽ പത്ത് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നുപേരുടെ പോസിറ്റീവ് ആണെന്ന് ജൂലൈ ഒമ്പതിന് സ്ഥിരീകരിച്ചിരുന്നു.

No comments:

Post a Comment

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കോഴിക്കോട് ബേബി ...