Followers

Tuesday, July 14, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 14)26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ്  രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഇന്ന് 49 പേർക്ക് രോഗമുക്തിയുള്ളതായി  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

സൗദി-3
പുതുശ്ശേരി സ്വദേശി (39 പുരുഷൻ)

ഓങ്ങല്ലൂർ  സ്വദേശിയായ ഗർഭിണി (24)

അലനല്ലൂർ സ്വദേശി (51 പുരുഷൻ)

യുഎഇ-18
കുമരംപുത്തൂർ സ്വദേശികളായ രണ്ടുപേർ (44, 27 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശികളായ ഏഴുപേർ (25,31 സ്ത്രീ, 31,33,37,29,22 പുരുഷൻ). ഇതിൽ 31 വയസ്സുകാരി ഗർഭിണിയാണ്.

കൊപ്പം സ്വദേശി (36 സ്ത്രീ)

നെല്ലായ സ്വദേശി (51 പുരുഷൻ)

തെങ്കര സ്വദേശി (27 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (22 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (46 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (30 പുരുഷൻ)

വിളയൂർ സ്വദേശി (42 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (28 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (27 പുരുഷൻ)

കർണാടക-2
കാരാക്കുറുശ്ശി സ്വദേശി (49 പുരുഷൻ)

ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി (23 പുരുഷൻ)

ഒമാൻ-1
കുമരംപുത്തൂർ സ്വദേശി (46 പുരുഷൻ)

കുവൈത്ത്-1
തിരുവേഗപ്പുറ സ്വദേശി (42 പുരുഷൻ)

സമ്പർക്കം-1
കോട്ടോപ്പാടം സ്വദേശി(53 പുരുഷൻ). ഇദ്ദേഹം മണ്ണുത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തിരുന്ന കോവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആളാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

കൂടാതെ ജാർഖണ്ഡിൽ നിന്നും വന്ന് എലപ്പുള്ളി ലേബർ ക്യാമ്പിൽ കഴിയവേ  ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ  ഉൾപ്പെട്ട ആറ് അതിഥി തൊഴിലാളികൾ ഉൾപ്പെടെ 14 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഏഴുപേരുടെ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി ഏഴുപേരുടെ പരിശോധനാഫലം വരാനുണ്ട്. 

വെസ്റ്റ് ബംഗാളിൽ നിന്നും വന്ന പെരുമാട്ടി ക്യാമ്പിൽ ഉള്ള അതിഥി തൊഴിലാളികളുടെയും ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഉൾപ്പെടെ 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി എട്ടുപേരുടെ പരിശോധനാഫലം വരാനുണ്ട്.ഇവരുടെ ക്യാമ്പിൽ ഉള്ള 17 പേർക്ക്  ജൂലൈ എട്ടിനും ഒമ്പതിനും ആയി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഒറീസയിൽ നിന്ന് ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികളിൽ പത്ത് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നുപേരുടെ പോസിറ്റീവ് ആണെന്ന് ജൂലൈ ഒമ്പതിന് സ്ഥിരീകരിച്ചിരുന്നു.

Sunday, July 12, 2020

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 12) മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ്  രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന്  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കൂടാതെ ഇന്ന് 16 പേർക്ക് രോഗമുക്തിയുള്ളതായി  അധികൃതർ അറിയിച്ചിട്ടുണ്ട്..

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

കുവൈത്ത്-6
ആലത്തൂർ സ്വദേശി (46 പുരുഷൻ)

 മണ്ണൂർ സ്വദേശി (51,34 പുരുഷൻ) 

കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (46 പുരുഷൻ)

വണ്ടാഴി സ്വദേശി (53 പുരുഷൻ)

യുഎഇ-24
കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ)

നെല്ലായ സ്വദേശി (30,22 പുരുഷൻ, 32 സ്ത്രീ)

വല്ലപ്പുഴ സ്വദേശി (32,50 പുരുഷൻ)

അയിലൂർ സ്വദേശി (11 ആൺകുട്ടി)

ഷോളയൂർ സ്വദേശി (26 പുരുഷൻ)

പെരുമാട്ടി സ്വദേശി (54 പുരുഷൻ)

ഗോവിന്ദാപുരം സ്വദേശി (35 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (28,31 പുരുഷൻ)

അലനല്ലൂർ സ്വദേശി (23 പുരുഷൻ)

കടമ്പഴിപ്പുറം കോട്ടപ്പുറം സ്വദേശി (26 പുരുഷൻ)

മണ്ണാർക്കാട് ആര്യം കോട് സ്വദേശി (28 പുരുഷൻ)

മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി (55 പുരുഷൻ)

മുടപ്പല്ലൂർ സ്വദേശി (34 പുരുഷൻ)

നെല്ലായ സ്വദേശി (62 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി (33 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന 
പുതുനഗരം സ്വദേശി (56 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന അലനല്ലൂർ സ്വദേശി (23 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന മണ്ണാർക്കാട് സ്വദേശി (48 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി(29 പുരുഷൻ)

 
ഖത്തർ-4
അലനല്ലൂർ സ്വദേശി (27 പുരുഷൻ)

നെല്ലായ സ്വദേശി (34,58 പുരുഷൻ)

ആലത്തൂർ സ്വദേശി (27 പുരുഷൻ)

തമിഴ്നാട്-8
പല്ലശ്ശന സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ (2, ആൺകുട്ടി,60,44 സ്ത്രീകൾ,)

പെരുമാട്ടി സ്വദേശി (23 പുരുഷൻ)

ആനക്കര കുമ്പിടി സ്വദേശി (21 പുരുഷൻ)

ശ്രീകൃഷ്ണപുരം സ്വദേശി (57 പുരുഷൻ)

പല്ലശ്ശന സ്വദേശി (36 സ്ത്രീ)

നെന്മേനി സ്വദേശി (42 സ്ത്രീ)

മഹാരാഷ്ട്ര-4
അഗളി സ്വദേശികളായ ദമ്പതികൾ (30 പുരുഷൻ,27 സ്ത്രീ)

ഒറ്റപ്പാലം മാന്നന്നൂർ സ്വദേശി (51 പുരുഷൻ)

പുതുശ്ശേരി സ്വദേശി (8 ആൺകുട്ടി)

ജപ്പാൻ-1
വല്ലപ്പുഴ സ്വദേശി (30 പുരുഷൻ)

സൗദി-5
കരിമ്പുഴ സ്വദേശി (43 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശി (29 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ)

തത്തമംഗലം സ്വദേശി (42 പുരുഷൻ)

എലവഞ്ചേരി സ്വദേശി (25 പുരുഷൻ)

കർണാടക-3
കൊല്ലംകോട് സ്വദേശി (30 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (32 പുരുഷൻ)

നെന്മാറ സ്വദേശി (42 പുരുഷൻ)

യുകെ-1
കൊല്ലംകോട് സ്വദേശി (37 പുരുഷൻ)

ഒമാൻ-2
എലവഞ്ചേരി സ്വദേശി (50 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (37 പുരുഷൻ)

കൂടാതെ എലപ്പുള്ളി സ്വദേശിയായ ഗർഭിണിക്ക്(24) ഉറവിട മറിയാതെ രോഗം  സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Friday, July 10, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

.പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ 10) 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എട്ട്‌ പേർക്ക് രോഗമുക്തിയുള്ളതായും  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

യുഎഇ-13
അഗളി സ്വദേശി (48 പുരുഷൻ)

മങ്കര സ്വദേശികളായ രണ്ടുപേർ (59,23 പുരുഷൻ)

മേലെ പട്ടാമ്പി സ്വദേശി (35 പുരുഷൻ)

പിരായിരി സ്വദേശികളായ രണ്ടുപേർ (25,40 പുരുഷൻ)

അജ്മാനിൽ നിന്നും വന്ന പിരായിരി സ്വദേശി (56 പുരുഷൻ)

കൊപ്പം സ്വദേശികളായ മൂന്ന്പേർ(26,31,22 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന വിളയൂർ സ്വദേശി (35 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന പരുതൂർ സ്വദേശി (32 പുരുഷൻ)

ഖത്തർ-3
അഗളി സ്വദേശി (46 പുരുഷൻ)

മേലെ പട്ടാമ്പി സ്വദേശി (45 പുരുഷൻ)

കൊപ്പം സ്വദേശി (23 പുരുഷൻ)

കുവൈത്ത്-4
മുതുതല സ്വദേശി (27 പുരുഷൻ)

പരുതൂർ  സ്വദേശി (25 പുരുഷൻ)

കൊപ്പം സ്വദേശി (24 പുരുഷൻ)

വിളയൂർ സ്വദേശി (37 പുരുഷൻ)

കർണാടക-6
തച്ചമ്പാറ സ്വദേശി (32 പുരുഷൻ)

മങ്കര സ്വദേശി (43 പുരുഷൻ)

കോട്ടോപാടം സ്വദേശികളായ രണ്ടുപേർ (28 പുരുഷൻ, 35 സ്ത്രീ)

പട്ടാമ്പി ശങ്കരമംഗലം സ്വദേശി (45 പുരുഷൻ)

കാരാകുറിശി വാഴെമ്പുറം സ്വദേശി (29 പുരുഷൻ)

മഹാരാഷ്ട്ര-2
ചിറ്റൂർ സ്വദേശി (26 പുരുഷൻ)

പട്ടാമ്പി സ്വദേശി (27 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

Thursday, July 9, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.17 അതിഥി തൊഴിലാളികൾക്കും രോഗബാധ


പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ ഒൻപത്) 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ അതിഥി തൊഴിലാളികളാണ്. കൂടാതെ രണ്ടു പേർ ഇടുക്കി ജില്ലയിലാണ് ചികിത്സയിലുള്ളത്.  ജില്ലയിൽ 17 പേർക്ക് രോഗമുക്തിയുള്ളതായും  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

സൗദി-9
കുമരം പുത്തൂർ സ്വദേശി (26 പുരുഷൻ)

 യാക്കര സ്വദേശി (50 പുരുഷൻ)

തച്ചമ്പാറ സ്വദേശികളായ മൂന്നുപേർ (48 സ്ത്രീ,22,29 പുരുഷന്മാർ)

ജൂൺ 22ന് വന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി (33 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശി (33 പുരുഷൻ)

കുളപ്പുള്ളി സ്വദേശി (48 പുരുഷൻ)

പഴമ്പാലക്കോട് സ്വദേശി (39 പുരുഷൻ)

സമ്പർക്കം-1
മേഴത്തൂർ സ്വദേശി (43 സ്ത്രീ). കുവൈത്തിൽ നിന്നും വന്ന ഇവരുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു.

യുഎഇ-12
ജൂൺ 18 ന് വന്ന തിരുവേഗപ്പുറ സ്വദേശി(31 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (31 പുരുഷൻ)

കുളപ്പുള്ളി സ്വദേശി (41 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന തേങ്കുറിശ്ശി സ്വദേശി (63 പുരുഷൻ)

ദുബായിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (37 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന കവളപ്പാറ സ്വദേശി(34 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന ഷോർണൂർ സ്വദേശി (26 സ്ത്രീ)

ഷാർജയിൽ നിന്നും വന്ന കുളപ്പുള്ളി സ്വദേശി (35 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന ഷോർണൂർ സ്വദേശി(42 പുരുഷൻ)

ജൂൺ 23ന് അല്ലൈനിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി(52 പുരുഷൻ)

പെരിങ്ങോട് സ്വദേശികളായ രണ്ടുപേർ (59 പുരുഷൻ, 58 സ്ത്രീ). ഇവർ ഇടുക്കി ജില്ലയിൽ ചികിത്സയിലാണ്.

കർണാടക-3
പുതുപ്പള്ളി തെരുവ് സ്വദേശി (29 പുരുഷൻ)

ഷൊർണൂർ നെടുങ്ങത്തൂർ സ്വദേശി (24 പുരുഷൻ)

ബാംഗ്ലൂരിൽ നിന്നും വന്ന കുത്തന്നൂർ സ്വദേശി (49 പുരുഷൻ)

ഐവറി കോസ്റ്റ്-1
കാരാകുറുശ്ശി സ്വദേശി (45 പുരുഷൻ)

ഹൈദരാബാദ്-2
മണ്ണൂർ സ്വദേശികളായ ദമ്പതികൾ (26 സ്ത്രീ, 31 പുരുഷൻ)

മഹാരാഷ്ട്ര-2
ഷൊർണൂർ സ്വദേശി (11 പെൺകുട്ടി)

ജൂൺ 21ന് മുംബൈയിൽ നിന്നും വന്ന കല്ലടിക്കോട് സ്വദേശി (34 പുരുഷൻ)

ഒമാൻ-1
ജൂൺ 24ന് വന്ന കോട്ടോപ്പാടം സ്വദേശി (28 പുരുഷൻ)

കുവൈത്ത്-1
പരുത്തിപ്ര സ്വദേശി (34 പുരുഷൻ)

ന്യൂസിലാൻഡ്-1
ഷൊർണൂർ സ്വദേശി (55 സ്ത്രീ)

വെസ്റ്റ് ബംഗാൾ-3
ജൂൺ 19ന് വന്ന മൂന്നു പേർ (40,37,47 പുരുഷന്മാർ).ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ഒറീസ-3
ജൂൺ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് വന്ന മൂന്നുപേർ ( 33,30,30 പുരുഷന്മാർ). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്.
ഇവരുടെ സാമ്പിൾ ജൂലൈ 3ന് പരിശോധനയ്ക്ക് എടുത്തിരുന്നു.ബാക്കി പത്തു പേരുടെ സാമ്പിൾ പരിശോധന ഫലം വരാനുണ്ട്.

ജാർഖണ്ഡ്-11
പവർഗ്രിഡ് കമ്പനിയിൽ ജോലിക്ക് വന്ന 11 പേർ. (31,35,38,53,32,34,43,35,32,24,25 വയസ്സുള്ള പുരുഷന്മാർ). ജൂൺ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

Wednesday, July 8, 2020

'പ്രണയാർദ്രം' .. With RJ Priya



പ്രണയം തുളുമ്പുന്ന പാട്ടുകളുമായി 'RJ പ്രിയ' നമ്മുടെ റേഡിയോ പാലക്കാടിൽ ഇന്ന് രാത്രി 9 മണി മുതൽ 10 മണി വരെ ..
'പ്രണയാർദ്രം' .. With RJ Priya

Radio Palakkad 

Streaming Links

http://radio.garden/visit/vadakkencherry/gAhoggZx

https://onlineradiobox.com/in/palakkad/…

https://zeno.fm/Radiopalakkad/

https://radiopalakkad.blogspot.com/

APK Download

https://play.google.com/store/apps/details…

https://play.google.com/store/apps/details…

https://play.google.com/store/apps/detail

പാലക്കാട് ജില്ലയിൽ ഇന്ന് പത്തു മാസവും മൂന്നു വയസ്സും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗബാധ



പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ എട്ട്) പത്തു മാസവും മൂന്നു വയസ്സും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കൂടാതെ ജില്ലയിൽ ഒൻപത് പേർക്ക് രോഗമുക്തിയുള്ളതായും  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

കർണാടക-2
കാരാകുറുശ്ശി സ്വദേശി (44 പുരുഷൻ)

അയിലൂർ സ്വദേശി (52 പുരുഷൻ)

സൗദി-3
വിളയൂർ സ്വദേശി (62 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (10 മാസം പ്രായമുള്ള ആൺകുട്ടി)

കല്ലടിക്കോട് സ്വദേശി (24 പുരുഷൻ)

യുഎഇ-2
ദുബായിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (54 പുരുഷൻ)

ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി(44 പുരുഷൻ)

തമിഴ്നാട്-2
ചെന്നൈയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശികളായ കുടുംബാംഗങ്ങൾ (25, സ്ത്രീ, 3 ആൺകുട്ടി)

ഖത്തർ-1
മുണ്ടൂർ സ്വദേശി (26 പുരുഷൻ)

ഡൽഹി-1
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരി(28)

വെസ്റ്റ് ബംഗാൾ-14
വെസ്റ്റ് ബംഗാളിൽ നിന്ന് ജൂൺ 19ന് വന്ന 14 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. 20 വയസ്സുകാരായ ആറുപേർ, 21 വയസ്സുകാരായ മൂന്ന് പേർ,18,19,28,37,39 വയസ്സുകാർ എന്നിങ്ങനെ 14 പുരുഷന്മാരാണ് ഉള്ളത്. ഇവർ 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിതാവള ത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ആദ്യ ദിവസം തന്നെ ക്യാമ്പിൽ ഉള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിൽ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവ് ആയത്.ബാക്കി 21 സാമ്പിൾ പരിശോധനകളുടെ ഫലം വരാനുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

Tuesday, July 7, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരന് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ ഏഴ്) 13 കാരന് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 23 പേർക്ക് രോഗമുക്തിയുള്ളതായും  അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

തമിഴ്നാട്-4
അകത്തേത്തറ സ്വദേശി (26 പുരുഷൻ)

പുതുക്കോട് സ്വദേശി (26 പുരുഷൻ)

കോങ്ങാട് പാറശ്ശേരി സ്വദേശി (48 പുരുഷൻ)

ചെന്നൈയിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (47 പുരുഷൻ)

ഒമാൻ-1
തേങ്കുറിശ്ശി മഞ്ഞളൂർ സ്വദേശി (40 സ്ത്രീ)

ഖത്തർ-3
പെരുമാട്ടി സ്വദേശി (29 പുരുഷൻ)

എടത്തനാട്ടുകര സ്വദേശി (31 പുരുഷൻ)

കരിമ്പുഴ സ്വദേശി (25 പുരുഷൻ)

യുഎഇ-9
ചന്ദ്രനഗർ സ്വദേശി (43 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (42 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (50 പുരുഷൻ)

കുഴൽമന്ദം സ്വദേശി (35 പുരുഷൻ)

തോണിപ്പാടം സ്വദേശി (36 പുരുഷൻ)

തൃക്കടീരി സ്വദേശി (34 പുരുഷൻ)

ദുബായിൽ നിന്നും വന്ന മുതുതല പെരുമുടിയൂർ സ്വദേശി (38 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന ചെർപ്പുളശ്ശേരി സ്വദേശി(38 പുരുഷൻ)

അബുദാബിയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശിയായ ഗർഭിണി(24)

സൗദി-5
ഒലവക്കോട് സ്വദേശി (13 ആൺകുട്ടി)

കുലുക്കല്ലൂർ മുളയങ്കാവ് സ്വദേശി (25 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (38 പുരുഷൻ)

ചളവറ സ്വദേശി (37 പുരുഷൻ)

ദമാമിൽ നിന്ന് വന്ന പരുതൂർ സ്വദേശി (58 പുരുഷൻ)

കർണാടക-2
ചിറ്റൂർ തത്തമംഗലം സ്വദേശി (50 പുരുഷൻ)

ബാംഗ്ലൂരിൽ നിന്നും വന്ന മുതുതല സ്വദേശി (33 പുരുഷൻ)

ഡൽഹി-1
ചെർപ്പുളശ്ശേരി സ്വദേശി (30 പുരുഷൻ)

ഹൈദരാബാദ്-1
വടക്കഞ്ചേരി സ്വദേശി (26 പുരുഷൻ)

കുവൈത്ത്-2
കോങ്ങാട് സ്വദേശി (27 പുരുഷൻ)

ചെറായി സ്വദേശി (43 പുരുഷൻ)

സമ്പർക്കം-1
കൊഴിഞ്ഞാമ്പാറ സ്വദേശി (62 പുരുഷൻ). ഖത്തറിൽ നിന്നും വന്ന ഇദ്ദേഹത്തിൻ്റെ ഭാര്യക്ക്  ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

Monday, July 6, 2020

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന്‌ വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.


പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ ആറ്) മൂന്ന്‌ വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 33 പേർക്ക് രോഗമുക്തിയുള്ളതായും  അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

തമിഴ്നാട്- 1
ചെന്നൈയിൽ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശി (35 സ്ത്രീ)

മഹാരാഷ്ട്ര-2
കഞ്ചിക്കോട് സ്വദേശികളായ രണ്ടുപേർ (31 സ്ത്രീ, 34 പുരുഷൻ).

സൗദി-1
തിരുവേഗപ്പുറ സ്വദേശി (മൂന്ന് ,ആൺകുട്ടി). സൗദിയിൽനിന്ന് വന്ന്‌ ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ മകൻ.

യുഎഇ-2
ദുബായിൽ നിന്നും വന്ന കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ)

ബഹ്റൈനിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (50 പുരുഷൻ)

ഖത്തർ-1
കണ്ണമ്പ്ര സ്വദേശി (29 പുരുഷൻ)

സമ്പർക്കം-1
ആനക്കര കുമ്പിടി സ്വദേശി (65 സ്ത്രീ). മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു ഡോക്ടറുടെ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.

കൂടാതെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശികളായ ഏഴു പേരെയും കോഴിക്കോട് ചികിത്സയിലുള്ള രണ്ടുപേരെയും ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും നാല് പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 

Sunday, July 5, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.


പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ അഞ്ച്) 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഖത്തർ-4
വാണിയംകുളം സ്വദേശി (30 പുരുഷൻ)

തച്ചമ്പാറ സ്വദേശി (25 പുരുഷൻ).

വല്ലപ്പുഴ സ്വദേശി (25 പുരുഷൻ)

കരിമ്പ സ്വദേശി (40 പുരുഷൻ)

തച്ചമ്പാറ, വല്ലപ്പുഴ, കരിമ്പ സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഒമാൻ-1
കഞ്ചിക്കോട് സ്വദേശി (49 പുരുഷൻ)

കർണാടക-2
കിഴക്കഞ്ചേരി സ്വദേശി (23 പുരുഷൻ)

മാംഗ്ലൂരിൽ നിന്ന് വന്ന വടക്കഞ്ചേരി സ്വദേശി(32 പുരുഷൻ)

സൗദി-5
മുണ്ടൂർ സ്വദേശി (59 പുരുഷൻ). ഇദ്ദേഹം എറണാകുളത്ത് ചികിത്സയിലാണ്.

തിരുമിറ്റക്കോട് സ്വദേശി (46 പുരുഷൻ).

ജിദ്ദയിൽ നിന്നും വന്ന തൃക്കടീരി സ്വദേശി (29 പുരുഷൻ).

ജിദ്ദയിൽ നിന്നും വന്ന വിളയൂർ സ്വദേശി (25 പുരുഷൻ).

ജിദ്ദയിൽ നിന്നും വന്ന ചിറ്റിലഞ്ചേരി സ്വദേശി (27 പുരുഷൻ)

ഇതിൽ തിരുമിറ്റക്കോട്,തൃക്കടീരി, വിളയൂർ, ചിറ്റിലഞ്ചേരി സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഡൽഹി-4
പുതുപ്പരിയാരം സ്വദേശികളായ അച്ഛനും(42) അമ്മയും(38) മകളും(13)

കിഴക്കഞ്ചേരി സ്വദേശി (31 പുരുഷൻ)

കുവൈത്ത്-2
കിഴക്കഞ്ചേരി സ്വദേശി(47 പുരുഷൻ)

വെള്ളിനേഴി സ്വദേശി (37 പുരുഷൻ)

തമിഴ്നാട്-3
നെല്ലായ സ്വദേശി (55 പുരുഷൻ)

ചെന്നൈയിൽ നിന്നും വന്ന വെള്ളിനേഴി സ്വദേശി (40 പുരുഷൻ)

ചെന്നൈയിൽ നിന്നും വന്ന കടമ്പഴിപ്പുറം (49 പുരുഷൻ)

യുഎഇ-8
പട്ടാമ്പി സ്വദേശി (24 പുരുഷൻ)

വണ്ടാഴി സ്വദേശി (25 പുരുഷൻ)

അയിലൂർ സ്വദേശി (26 പുരുഷൻ)

ദുബായിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (23 സ്ത്രീ)

ദുബായിൽ നിന്നും വന്ന രണ്ട് കടമ്പഴിപ്പുറം സ്വദേശികൾ (34,46 പുരുഷന്മാർ)

ഷാർജയിൽ നിന്നും വന്ന അയിലൂർ സ്വദേശി(33 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന മരുതറോഡ് സ്വദേശി (28 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 188 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിലും 5 പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Friday, July 3, 2020

വനമഹോത്സവം : ജില്ലാ തല ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ ഞാവൽതൈ നട്ട് നിർവ്വഹിച്ചു

വനം -വന്യജീവി വകുപ്പ് പാലക്കാട്  മെഡിക്കല്‍ കോളെജ് പരിസരത്ത് സംഘടിപ്പിച്ച വനമഹോത്സ വത്തിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ-നിയമ- സംസ്ക്കാരിക - പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ ഞാവൽ തൈ നട്ട് നിർവ്വഹിച്ചു. 
 
ജില്ലാ കളക്ടർ ഡി. ബാലമുരളി, പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, സി.സി. എഫ് പി.പി.പ്രമോദ്,  ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം, ഡി.എം.ഒ കെ.പി.റീത്ത എന്നിവരും  തൈകൾ നട്ട് പങ്കാളികളായി. മെഡിക്കൽ കോളേജിൽ ഞാവൽ, മാവ്, പ്ലാവ് തുടങ്ങിയ വിവിധ  ഫലവൃക്ഷതൈകൾക്ക് മുൻഗണന നൽകിയാണ് തൈകൾ വെച്ചത്.

ലോകത്തെ ഞെട്ടിച്ച് ഇന്ത്യ കോവിഡ് വാക്സിൽ ഓഗസ്റ് 15 ന് പുറത്തിറക്കും

ലോകം ഒന്നടങ്കം ഉറ്റുനോക്കുമ്പോൾ ലോകത്തെ ആദ്യ കോവിഡ് വാക്സിന്‍ ഇന്ത്യയിൽ നിന്ന് ആഗസ്റ്റ് 15 ന് കൊറോണ വൈറസിനെ തളക്കാനിറങ്ങും. ലോകത്ത് തന്നെ മരുന്നില്ലാത്ത രോഗമെന്ന നിലയിൽ മനുഷ്യ ജീവൻ കവർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 നെയും അതിനു കാരണമായ കൊറോണ വൈറസിന്റെയും മരണക്കൊയ്ത്ത് തളക്കാൻ ഇന്ത്യൻ മണ്ണിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി വരുന്ന കോവാക്സിന്‍ ആഗസ്ത് 15 ഓടെ ലഭ്യമാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ആഗസ്ത്15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ അടുത്ത മാസം മുതൽ ലഭ്യമാക്കുവാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആഗസ്ത് 15 ന് കോവാക്സിന്‍ ലഭ്യമാക്കണമെന്ന് ഐസിഎംആർ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്

എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ്‌ തങ്ങളെന്ന് ഐസിഎംആർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്‍റെ വിജയമെന്ന് ഐസിഎംആർ ഡയറക്ടർ പറഞ്ഞിട്ടുണ്ട്. വാക്സിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്. വാക്സിന്‍ നിര്‍മാണത്തിന്‍റെ ഓരോ ഘട്ടവും കേന്ദ്രസർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥര്‍ക്ക് ബൽറാം ഭാർഗവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും.

ഐസിഎംആറിന്‍റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ആഗസ്ത്15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം രണ്ടര ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ നടത്തിയതായും ഐസിഎംആർ പറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇരുപതിനായിരത്തിലധികം പുതിയ കേസുകളും 379 മരണവുമാണ്

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും  കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-3
നാഗലശ്ശേരി സ്വദേശി (21 പുരുഷൻ).ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ദുബായിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (46 പുരുഷൻ)

ദുബായിൽ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശി (38 പുരുഷൻ).ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കുവൈത്ത്-1
പട്ടഞ്ചേരി സ്വദേശി (25 പുരുഷൻ)

സൗദി-6
കാരാകുറുശ്ശി സ്വദേശി (33 പുരുഷൻ)

 പെരിമ്പടാരി സ്വദേശി(32 പുരുഷൻ)

കുഴൽമന്ദം സ്വദേശി (28 പുരുഷൻ)

മണപ്പുള്ളിക്കാവ് സ്വദേശി (51 പുരുഷൻ)

ആലത്തൂർ സ്വദേശി (45 പുരുഷൻ)

പഴയ ലക്കിടി സ്വദേശി (30 പുരുഷൻ).ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഖത്തർ-2
കുഴൽമന്ദം സ്വദേശി (45 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (37 പുരുഷൻ)ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

സമ്പർക്കം-2
തച്ചനാട്ടുകര സ്വദേശികളായ രണ്ടുപേർ സ്വദേശി (32, 52 സ്ത്രീകൾ). സൗദിയിൽ നിന്നും വന്ന് ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിയും മാതാവും ആണ് ഇവർ.

എറണാകുളത്ത് ചികിത്സയിലുള്ള നാലുപേരെ ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 191 ആകും. ഇവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും നാല് പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം, നാല് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്. 

Wednesday, July 1, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ ഒന്ന്) 17 പേർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 11 പേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

കുവൈത്ത്-2
പരുതൂർ സ്വദേശി (30 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (47 പുരുഷൻ)

ഡൽഹി-3
ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും(56) മകളും (17)

പരുതൂർ സ്വദേശി (39 പുരുഷൻ)

ഒമാൻ-3
തിരുമിറ്റക്കോട് സ്വദേശി (24 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശി (39 പുരുഷൻ)

നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി (23 പുരുഷൻ)

തമിഴ്നാട്-2
ശ്രീകൃഷ്ണപുരം സ്വദേശി (48 പുരുഷൻ)

മാത്തൂർ കിഴക്കത്തറ സ്വദേശി (67 സ്ത്രീ)

യുഎഇ-2
പേരൂർ സ്വദേശി (32 പുരുഷൻ)

ദുബായിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (51 പുരുഷൻ)

ഖത്തർ-2
കൊഴിഞ്ഞാമ്പാറ സ്വദേശി(58 സ്ത്രീ)

കോങ്ങാട് സ്വദേശിയായ ഗർഭിണി (24)

മഹാരാഷ്ട്ര-1
മുംബൈയിൽ നിന്നും വന്ന കാഞ്ഞിരപ്പുഴ സ്വദേശി(27 സ്ത്രീ)

സൗദി-2
കുമരംപുത്തൂർ സ്വദേശി (49 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 283 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും  മൂന്ന്പേർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്. 

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കോഴിക്കോട് ബേബി ...